English| മലയാളം

ചരിത്രം

പ്രാക് ചരിത്രം

 

പരശുരാമന്‍ ബ്രാഹ്മണരെ കുടിയിരുത്തിയ ഗ്രാമങ്ങളിലൊന്നാണ് പയ്യന്നൂരെന്ന് കരുതപ്പെടുന്നു. ആര്യന്‍മാരുടെ അധിനിവേശത്തോടെ കാവുകളും തറകളും ക്ഷേത്രങ്ങളായി മാറി. കോലത്തിരി തമ്പുരാന്റെ സാമാന്തരന്‍മാരും അവരുടെ കീഴിലെ ഇട പ്രഭുക്കന്‍മാരും ഇവിടെ ഭരിച്ചിരുന്നു.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

 

ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചവരില്‍ പ്രമുഖരായിരുന്നു സി.എച്ച്. ഗോവിന്ദന്‍ നമ്പ്യാര്‍, ടി. സുബ്രമഹ്ണ്യം തിരുമുമ്പ്, ലക്ഷ്മണ ഷേണായി, മാക്കുനി ശങ്കരന്‍ നമ്പ്യാര്‍, പി.സി.കെ. അടിയോടി, മൊയാരത്തു ശങ്കരന്‍ തുടങ്ങിയവര്‍. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു കൊണ്ട് കെ.വി. ശേഖര പൊതുവാള്‍, എ.വി. ശ്രീകണ്ഠപൊതുവാള്‍ തുടങ്ങി നിരവധി പേര്‍ അറസ്റ്റു വരിച്ചു.


സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

 

കൊക്കാനശ്ശേരിയിലാണ് ആദ്യ വിദ്യാലയം രൂപം കൊണ്ടത്. 1935 ല്‍ സ്ഥാപിക്കപ്പെട്ട ആദ്യ വായനശാലയാണ് ഇന്നത്തെ എല്‍.എല്‍.എ. 1921 ല്‍ ആദ്യത്തെ ഹൈസ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടു.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

1947 ല്‍ എന്‍.കെ.ബി.ടി കമ്പനി പയ്യന്നൂരില്‍ ഒരു ബസ് സര്‍വ്വീസ് ആരംഭിച്ചു. ഇന്ന് പെരുമ്പ പാലം മുതല്‍ വെള്ളൂര്‍ പാല്ന്തറ വരെ നാഷണല്‍ ഹൈവേ കടന്നു പോകുന്നു.