English| മലയാളം

വിവരണം

വില്ലേജ്                             :  പയ്യന്നൂര്‍,  വെണ്ണൂര്‍,  കോറോം
താലൂക്ക്                             :  തളിപ്പറമ്പ്
അസംബ്ളി മണ്ഡലം          :  പയ്യന്നൂര്‍
പാര്‍ലമെന്റ് മണ്ഡലം          :  കാസര്‍ഗോസ്

 

അതിരുകള്‍

 

കിഴക്ക് : കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്, എരമം കുറ്റൂര്‍ പഞ്ചായത്ത്, തെക്ക് :  രാമന്തളി, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍, വടക്ക് : കരിവെള്ളൂര്‍ പെരളം, കാങ്കോല്‍ ആലപ്പടമ്പ,എരമം കുറ്റൂര്‍ പഞ്ചായത്തുകള്‍,പടിഞ്ഞാറ് : തൃക്കരിപ്പൂര്‍,വലിയപറമ്പ  പഞ്ചായത്തുകള്‍.

 

 ഭൂപ്രകൃതി

 

ഭൂപ്രകൃതിയനുസരിച്ച് മുനിസിപ്പാലിറ്റിയെ ഇടനാടന്‍ കുന്നുകള്‍, തീരസമതലം, പുഴയോര ചതുപ്പുകള്‍ എന്നിങ്ങനെ തിരിക്കാം. വെട്ടുകല്ല്, (ലാറ്ററൈറ്റ്) ചുവന്ന മണ്ണ് തുടങ്ങി മണ്ണിനങ്ങള്‍ ഇവിടെ കാണപ്പെടുന്നു.

 

ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

 

ആദ്യ മുസ്ളീം ദേവാലയമായ കവ്വായി ജുമാ അത്ത് പള്ളി തുടങ്ങി നിരവധി പള്ളികളും ക്ഷേത്രങ്ങളും ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്.