English| മലയാളം

ആമുഖം

 

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു പട്ടണമാണ്‌ പയ്യന്നൂര്‍. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. പയ്യന്നൂര്‍ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിര്‍മ്മാണ സമയത്ത് രൂപകല്പന ചെയ്യപ്പെട്ടതാണ്‌ പവിത്രമോതിരം.പരശുരാമന്‍ ബ്രാഹ്മണരെ കുടിയിരുത്തിയ ഗ്രമങ്ങളിലൊന്നാണ് പയ്യന്നൂരെന്ന് കരുതപ്പെടുന്നു.

 

പൊതുവിവരങ്ങള്‍

 ജില്ല                                           : കണ്ണൂര്‍ 
വിസ്തീര്‍ണ്ണം                                  : 54.63 ച.കി.മി
കോഡ്                                        : M130400
വാര്‍ഡുകളുടെ എണ്ണം                    : 44
ജനസംഖ്യ                                   : 68711
പുരുഷന്മാര്‍‍                                 : 32678
സ്ത്രീകള്‍‍                                       : 36033
ജനസാന്ദ്രത                                 : 1172
സ്ത്രീ : പുരുഷ അനുപാതം                : 1067
മൊത്തം സാക്ഷരത                      : 91.48
സാക്ഷരത (പുരുഷന്മാര്‍ )               : 96.41
സാക്ഷരത (സ്ത്രീകള്‍ )                    :  86.95
Source : Census data 2001