English| മലയാളം

ജനന/ മരണ /വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യാം .

 

 പയ്യന്നൂര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന/ മരണ / വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍  ഇനി മുതല്‍ ഓണ്‍ലൈനായി ലഭ്യമാകും . പൊതുജനങ്ങള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം .

             ഒരിക്കല്‍ കുട്ടിയുടെ പേര് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് വീണ്ടും ലഭിക്കുന്നതിനു പൊതുജനങ്ങള്‍ നഗരസഭയില്‍ നേരിട്ട് അപേക്ഷിക്കെണ്ടതില്ല. പകരം ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .

             കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും മാത്രം നേരിട്ട് നഗരസഭയില്‍ അപേക്ഷ നല്‍കിയാല്‍ മതി .

 

FAQ (Frequently Asked Questions)

-----------------------------------------------------------

ജനന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ ?

 

Step1 : www.payyanurmunicipality.in എന്ന ,നഗരസഭയുടെ വെബ്സൈറ്റില്‍ ഇടത് ഭാഗത്തായി കാണുന്ന "ജനന /മരണ /വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ " എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക .

 1

 

 

Step 2 :ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ നിന്നും " BIRTH REGISTRATION" എന്ന ലിങ്കില്‍  ക്ലിക്കുചെയ്യുക .

 

2

 

Step 3 : ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍  * ചിഹ്ന മുള്ള കോളങ്ങള്‍ മാത്രം പൂരിപ്പിക്കുക ( പ്രത്യകം ശ്രദ്ധിക്കുക : ജനന തീയതി , Gender , മാതാവിന്‍റെ പേരിലെ തുടര്‍ച്ചയായി വരുന്ന മൂന്നു അക്ഷരങ്ങള്‍ , അതായത് മാതാവിന്‍റെ പേര് SUNITHA എന്നാണെങ്കില്‍ SUN എന്ന് മാത്രം രേഖപ്പെടുത്തുക , കൂടാതെ Registration number , key Number എന്നിവ രേഖപ്പെടുത്തെണ്ടതില്ല  )

 

അതിനു ശേഷം Search എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

 

 

3

 

 

Step 4: ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ , നിങ്ങള്‍ സര്‍ച്ച് ചെയ്ത റെക്കോര്‍ഡു കാണുന്നതാണ് . അതിനു ശേഷം View എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക .

 

4

 

Step 5 :ഇപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ കാണുന്ന PRINT ബട്ടണ്‍ നില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് .

 

5

 

6



ഇത്തരത്തില്‍ ഓണ്‍ലൈന്‍ ആയി ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പ് ,സീല്‍ എന്നിവ ആവശ്യമില്ല , സര്‍ട്ടിഫിക്കറ്റുകളുടെ ആധിക്കാരികത

http://cr.lsgkerala.gov.in/Pages/OfficialVerification.php

എന്ന വെബ്സൈറ്റില്‍ നിന്നും ഉറപ്പു വരുത്താവുന്നതാണ് . 

 

പാസ്പോര്‍ട്ട് ഓഫീസ് , സ്കൂള്‍ , ക്ഷേമനിധി ഓഫീസ് , എംബസി തുടങ്ങിയ മുഴുവന്‍ ഓഫീസുകളിലേക്കും സമര്‍പ്പിക്കുന്നതിനുള്ള ആധികാരിക രേഖയായി G.O.(Ms) No.202/2012/LSGD dated 25/07/2012. എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഓണ്‍ ലൈന്‍ സര്‍ട്ടിഫിക്കറ്റ്  അങ്ങീകരിചിട്ടുള്ളതാണ്