കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പയ്യന്നൂര്‍. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യന് എന്നും വിശേഷിപ്പിക്കാറുണ്ട്. പയ്യന്നൂര്‍ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിര്‍മ്മാണ സമയത്ത് രൂപകല്പന ചെയ്യപ്പെട്ടതാണ് പവിത്രമോതിരം. പരശുരാമന് ബ്രാഹ്മണരെ കുടിയിരുത്തിയ ഗ്രമങ്ങളിലൊന്നാണ് പയ്യന്നൂരെന്ന് കരുതപ്പെടുന്നു.